ഐക്യരാഷ്ട്രസഭ- വിയറ്റ്‌നാമില്‍ അടുത്തിടെ കണ്ടെത്തിയത് കോവിഡിന്റെ പുതിയ വകഭേദമല്ലെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തിന്റെ (B.1.617) ഭാഗമാണിതെന്നും വിയറ്റ്‌നാമിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധി കിഡോങ് പാര്‍ക്ക് വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ നിര്‍വചന പ്രകാരം വിയറ്റ്‌നാമില്‍ നിലവില്‍ പുതിയ ഹൈബ്രിഡ് വകഭേദങ്ങളൊന്നുമില്ല. അധിക ജനികത മാറ്റം സംഭവിച്ച ഡെല്‍റ്റ വകഭേദമാണിത്. ഇതില്‍ കൂടുതല്‍ നിരീക്ഷണം ആവശ്യമാണെന്നും കിഡോങ് പാര്‍ക്ക് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
രാജ്യത്ത് കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഇന്ത്യന്‍, യുകെ വകഭേദങ്ങളുടെ സങ്കരയിനമാണെന്നാണ് നേരത്തെ വിയറ്റ്‌നാം ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത്. ഇത് വായുവിലൂടെ അതിവേഗം പടര്‍ന്നുപിടിക്കുമെന്നും വിയ്റ്റാനം മുന്നറിയിപ്പ് നല്‍കിയിരുന്നു.