രണ്ടുവര്‍ഷംമുമ്പ് വെടിവെച്ച വീഡിയോ ഓണ്‍ലൈനില്‍, പാര്‍ട്ടി നേതാവ് അറസ്റ്റില്‍

പ്രതാപ്ഗഢ്- രണ്ട് വര്‍ഷം മുമ്പ് നടന്ന ആഘോഷത്തില്‍ ആകാശത്തേക്ക് നിറയൊഴിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാവ് അറസ്റ്റിലായി.
അപ്‌ന ദള്‍ (സോണെലാല്‍) നേതാവ് പ്രഭ ശങ്കര്‍ ശുക്ലയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പരിശോധിച്ചാണ് ശുക്ലയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് സൂപ്രണ്ട് ആകാശ് തോമര്‍ പറഞ്ഞു.
2019 നവംബര്‍ 22 നാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി എസ്.പി പറഞ്ഞു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ബുധനാഴ്ച രാത്രി പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇയാളുടെ തോക്കും കണ്ടെടുത്തു. തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് റദ്ദാക്കുന്നതിന് നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും എസ്.പി പറഞ്ഞു.


ദമ്പതികളുടെ അടിപിടി ബാല്‍ക്കണിയില്‍; ഇരുവരും താഴേക്ക് വീണു, വീഡിയോ

 

Latest News