മുംബൈ- കോവിഡ് കാലത്തും സമ്പാദ്യം കൂട്ടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി.
മേയ് 23ന് 77 ബില്യണ്‍ ഡോളര്‍ (5.62 ലക്ഷം കോടി രൂപ) ആയിരുന്നു അംബാനിയുടെ ആകെ സ്വത്തെങ്കില്‍ ഈയാഴ്ച അത് 83.2 ബില്യണ്‍ ഡോളറായി (6.07 ലക്ഷം കോടി രൂപ)ഉയര്‍ന്നു. ഒരാഴ്ചക്കിടെ 6.2 ലക്ഷം ബില്യണ്‍ ഡോളറിന്റെ വര്‍ധന.
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 10 ശതമാനം കൂടിയതാണ് ഇത്രയധികം സ്വത്ത് വര്‍ധിക്കാന്‍ കാരണം. റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ 49.14 ശതമാനം ഓഹരിയും മുകേഷിന് സ്വന്തമാണ്.
ബെഞ്ച്മാര്‍ക്ക് സൂചികയില്‍ 12 ശതമാനത്തോളം മുന്‍ഗണനയുളളതിനാല്‍ നിഫ്റ്റിയും റിലയന്‍സ് ഓഹരി വര്‍ധിച്ചതോടെ റെക്കാഡ് ഉയരത്തിലെത്തി. നിലവില്‍ റിലയന്‍സ് ഓഹരി ഇതുപോലെ തുടര്‍ന്നാല്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 14 ശതമാനം ലാഭം നേടും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 875 രൂപ വിലയുണ്ടായിരുന്ന ഓഹരി സെപ്തംബറില്‍ 2324 വരെയെത്തി.
15 ശതമാനം ഹ്രസ്വ കാല ഉയര്‍ച്ച റിലയന്‍സ് ഓഹരിയില്‍ ഉണ്ടാകാന്‍ ഇടയുളളതിനാല്‍ അംബാനിയുടെ ആകെ സ്വത്തില്‍ ഇനിയും 10 ബില്യണ്‍ വര്‍ധനയുണ്ടായേക്കുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍ ലോകത്തെ 12 ാമത് ധനവാനില്‍നിന്ന് എട്ടാമത്തെ വലിയ ധനികനായി അംബാനി മാറും.