Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് വിമാന സർവീസ്, ജി.എ.സി.എ മേധാവിയുമായി അംബാസിഡർ ചർച്ച നടത്തി

റിയാദ്- ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾക്ക് വേഗം കൂട്ടുന്നതിന് സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ.ഔസാഫ് സയീദ് സൗദി ജനറൽ അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ(ജി.എ.സി.എ) പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുഐലിജുമായി ചർച്ച നടത്തി. ഒന്നര വർഷത്തോളമായി ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാനസർവീസ് മുടങ്ങിയിട്ട്. വിമാന സർവീസ് പുനരാരംഭിക്കുന്നതിനുള്ള ചർച്ചകൾ ഉടൻ തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം അംബാസിഡർ ഇന്ത്യൻ സമൂഹവുമായി നടത്തിയ ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയാണാണ് ജി.എ.സി.എ പ്രസിഡന്റുമായി ചർച്ച നടത്തിയത്. വിമാന സർവീസുമായി ബന്ധപ്പെട്ട് ഉടൻ അനുകൂല തീരുമാനം ഉണ്ടാക്കണമെന്ന് നിരവധി പേർ ഈ ട്വീറ്റിന് മറുപടിനൽകി.


പീഡന ദൃശ്യങ്ങള്‍ വൈറലായി, 14 കാരി ജീവനൊടുക്കി, അഞ്ച് കുട്ടികള്‍ പിടിയില്‍

Latest News