മഡ്രീഡ്- മാതാപിതാക്കളുമായി തെറ്റിയ 20 കാരന്‍ സ്‌പെയിനില്‍ ആറു വര്‍ഷമെടുത്ത് ഗുഹ ഒരുക്കി. ട്രാക്ക് സ്യൂട്ട് ധരിച്ച് പുറത്തിറങ്ങരുതെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കാന്റോ താമസിക്കാന്‍ പതിനാലാം വയസ്സുമുതല്‍ പിക്കാസെടുത്ത് കുഴിച്ചു തുടങ്ങിയത്. ആറു വര്‍ഷമെടുത്ത് ഒരുക്കിയ ഗുഹയില്‍ ഇപ്പോള്‍ സിറ്റിംഗ് റൂമും ബാത്ത് റൂമും ഇന്റര്‍നെറ്റ് വൈഫൈ സൗകര്യവുമുണ്ട്.
സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയാല്‍ എല്ലാ ദിവസവും ഗുഹ നിര്‍മാണത്തിലേക്ക് ഇറങ്ങാറാണ് പതിവെന്ന് കാന്റോ പറഞ്ഞു. സുഹൃത്ത് ആന്‍ഡ്ര്യൂ കൂടി സഹായത്തിനെത്തിയതോടെ ജോലിക്ക് വേഗം കൂടി. ദിവസം 14 മണിക്കൂറിലേറെ ചെലവഴിച്ചപ്പോള്‍ ഒരാഴ്ച കൊണ്ട് മൂന്ന് മീറ്റര്‍ ആഴത്തില്‍ കുഴിച്ചു.
അലികാന്റേയിലെ ലാ റൊമാനയില്‍ വീട്ടിവളപ്പിലെ പൂന്തോട്ടത്തിലാണ് കാന്റോ ഗുഹ നിര്‍മിച്ചത്.
ആറു വര്‍ഷം കൊണ്ട് ഉണ്ടാക്കിയ നേട്ടത്തില്‍ അഭിമാനം കൊള്ളുമ്പോഴാണ് എന്താണ് തനിക്ക് ഇതിനു പ്രചോദനമായതെന്ന് 20 കാരന് ഇപ്പോഴും പിടിയില്ല.
ഗുഹാ വീഡിയോകള്‍ കാന്റോ സമൂഹ മാധ്യമങ്ങളില്‍ താരമായി. ചില വീഡിയോകള്‍ ലക്ഷങ്ങളാണ് കണ്ടത്.