Sorry, you need to enable JavaScript to visit this website.

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി

ന്യൂദല്‍ഹി- സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ കോവിഡ് സ്ഥിതിയെത്തുടര്‍ന്ന് റദ്ദാക്കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മാനവശേഷി മന്ത്രാലയ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് സി.ബി.എസ്.ഇ തീരുമാനം പ്രഖ്യാപിച്ചത്.
കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്ലസ് ടു വിദ്യാര്‍ഥികളുടെ ഫൈനല്‍ പരീക്ഷ മാര്‍ക്കുകള്‍ നല്‍കാന്‍ സി.ബി.എസ്.ഇ നടപടി സ്വീകരിക്കും.
പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് എത്രയും വേഗം തീരുമാനമെടുക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. എന്നാല്‍
കോവിഡാനന്തര പ്രശ്നങ്ങളെതുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിനെ ദല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ തീരുമാനം നീണ്ടു.

ചൊവ്വാഴ്ച രാവിലെയാണ് മന്ത്രിയെ എംയിസില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ 21 നാണ് രമേശ് പൊഖ്രിയാലിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോവിഡ് മുക്തനായെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ സംബന്ധിച്ച തീരുമാനം ഇന്ന് എടുക്കാനിരിക്കെയാണ് വിദ്യാഭ്യാസ മന്ത്രി ആശുപത്രിയിലായത്. തുടര്‍ന്ന് ഇന്ന് വൈകിട്ട് തന്നെ പ്രധാനമന്ത്രി യോഗം വിളിച്ചു ചേര്‍ത്തു. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഈ യോഗത്തിന് ശേഷമാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനമായത്.

 

 

 

Latest News