മുംബൈ- തന്നെ കേസില്‍ കുടുക്കാന്‍ ഭാര്യ തല സ്വയം ചുമരില്‍ ഇടിച്ചുവെന്നും മുഖത്തു തുപ്പിയെന്നും കേസില്‍ ജാമ്യം ലഭിച്ചശേഷം ടി.വി നടന്‍ കരണ്‍ മെഹ്‌റ.
നടിയും മോഡലുമായ നിഷ റാവലിനെതിരെയാണ് ആരോപണം. നിഷയുടെ സഹോദരന്‍ തന്റെ മുഖത്തടിച്ചതായും കരണ്‍ മെഹ്‌റ പറഞ്ഞു.
ഭാര്യയെ അടിച്ചുവെന്ന കേസില്‍ തിങ്കളാഴ്ച രാത്രി അറസ്റ്റിലായ കരണ്‍ മെഹ്‌റയ്ക്ക് ചൊവ്വാഴ്ച രാവിലെയാണ് ജാമ്യം ലഭിച്ചത്. തര്‍ക്കത്തിനിടെ തന്നെ അടിച്ചതായാണ് ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നത്.
മുംബൈ ഗൊരെഗാവിലെ വീട്ടില്‍ വച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ഇതിനിടെ കരണ്‍ നിഷയെ അടിക്കുകയും പിടിച്ചുതള്ളുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പല ടിവി ഷോകളിലും ഒന്നിച്ച് പ്രത്യക്ഷപ്പെടാറുള്ള താരദമ്പതികള്‍ക്ക് നാലു വയസ്സുള്ള ഒരു മകനുണ്ട്.