നെല്ലൂര്‍- ആയുര്‍വേദ ചികിത്സ സ്വീകരിച്ച ശേഷം വലിയ ആശ്വാസം തോന്നുന്നുവെന്ന് വൈറല്‍ വീഡിയോയില്‍ അവകാശപ്പെട്ട ആന്ധ്രപ്രദേശിലെ കോവിഡ് രോഗി മരിച്ചു. വിവാദ കൃഷ്ണപട്ടണം ഔഷധ ചികിത്സക്ക് ശേഷം തനിക്ക് സുഖം തോന്നുന്നുവെന്ന് അവകാശപ്പെട്ട ആന്ധ്രപ്രദേശിലെ റിട്ട. ഹെഡ് മാസ്റ്റര്‍ കോട്ടയയ്യാണ് മരിച്ചത്. മരണകാരണം അറിവായിട്ടില്ല.
മെയ് 31 നി തിങ്കളാഴ്ച രാവിലെയാണ് മരിച്ചതെന്ന് നെല്ലൂരിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ഓക്‌സിജന്‍ പിന്തുണയോടെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും രക്ഷിക്കാനായില്ല.
ബോണിഗി ആനന്ദയ്യ എന്ന വൈദ്യന്‍ വിതരണം ചെയ്യുന്ന ഔഷധ സസ്യങ്ങളാണ് കോട്ടയ്യ ഉപയോഗിച്ചിരുന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ പലവിധ സങ്കീര്‍ണതകളുണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ആനന്ദയ്യയുടെ ചികിത്സ തേടിയ 24 കോവിഡ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പലര്‍ക്കും കണ്ണിനു പ്രശ്‌നങ്ങളുണ്ടായതായും ഡോക്ടര്‍മാര്‍ പറഞ്ഞു.