Sorry, you need to enable JavaScript to visit this website.

വിദ്യാഭ്യാസ മന്ത്രി ആശുപത്രിയില്‍; പ്ലസ് ടു പരീക്ഷ തീരുമാനിക്കാന്‍ മോഡി യോഗം വിളിച്ചു

ന്യൂദല്‍ഹി- കോവിഡാനന്തര പ്രശ്‌നങ്ങളെതുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിനെ ദല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.നീരജ് നിഷാലിന്റെ കീഴില്‍ അദ്ദേഹം ചികിത്സയിലാണെന്ന് എയിംസ് അധികൃതര്‍ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് മന്ത്രിയെ എംയിസില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ 21 നാണ് രമേശ് പൊഖ്രിയാലിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോവിഡ് മുക്തനായെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ സംബന്ധിച്ച തീരുമാനം ഇന്ന് എടുക്കാനിരിക്കെയാണ് വിദ്യാഭ്യാസ മന്ത്രി ആശുപത്രിയിലായത്. തുടര്‍ന്ന് ഇന്ന് വൈകിട്ട് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുകയാണ്. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ഈ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

 

 

Latest News