ലണ്ടൻ- കോവിഡ് മഹാമാരിക്കിടയിലും വന്യമായ ഒത്തുചേരലുകൾ എങ്ങനെ നടക്കുന്നു എന്ന് വെളിപ്പെടുത്തി മാധ്യമപ്രവർത്തക. ഒരു സ്വിംഗേഴ്‌സ് ക്ലബിൽ ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുകൊണ്ട് അഭിമുഖം നടത്തിയെന്നാണ് യുവതിയായ മാധ്യമപ്രവർത്തക വെളിപ്പെടുത്തുന്നത്. ഡെന്മാർക്കിലെ മാധ്യമപ്രവർത്തകയായ ലൂയിസ് ഫിഷർ എന്ന യുവതിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. റേഡിയോ 4 എന്ന മാധ്യമത്തിന് വേണ്ടിയായിരുന്നു യുവതി ലൈംഗിക ബന്ധത്തിനിടെ ഇന്റർവ്യൂ നടത്തിയത്. പിന്നീട് റേഡിയോ ഇത് പ്രക്ഷേപണം ചെയ്യുകയും ചെയ്തു.
ആയുര്‍വേദ ചികിത്സ തേടി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കോവിഡ് രോഗി മരിച്ചു |
ലൂയിസ് ഫിഷർ കോപ്പൻഹേഗന് സമീപമുള്ള ഇഷോജിലെ സ്വിംഗ്‌ലാന്റ് സന്ദർശിച്ചത് ഈ വർഷം ആദ്യമാണ്. കോവിഡ് 19 നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനാൽ ക്ലബ് വീണ്ടും തുറക്കുന്നതിനെക്കുറിച്ച് റിപ്പോർട്ടു ചെയ്യാനായിരുന്നു യുവതി ഇവിടെ എത്തിയത്. അതിന് ശേഷം 26കാരനായ യുവാവുമൊത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഈ സമയം അയാളോട് യുവതി ചില ചോദ്യങ്ങൾ ചോദിക്കുകയും അവ റെക്കോഡ് ചെയ്ത് റേഡിയോയിൽ പ്രക്ഷേപണം ചെയ്യുകയുമായിരുന്നു.
മാർച്ചിൽ ഒരു പ്രഭാത റേഡിയോ 4 ഷോയ്ക്കിടെ പ്രക്ഷപണം ചെയ്ത ക്ലിപ്പ് പിന്നീട് ട്വിറ്ററിൽ പങ്കുവെക്കുകയുമായിരുന്നു. ലൈംഗിക ബന്ധത്തിനിടയിലെ ശബ്ദങ്ങൾ പോലും എഡിറ്റ് ചെയ്ത് മാറ്റാതെയായിരുന്നു ആ അഭിമുഖം പ്രക്ഷേപണം ചെയ്തതെന്ന് ബ്രിട്ടീഷ് പത്രമായ ദി സൺ റിപ്പോർട്ട് ചെയ്തു. അഭിമുഖത്തിനിടയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ താൻ പദ്ധതിയിട്ടിരിന്നില്ലെന്നും യുവതി പറയുന്നു. 'എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ സ്വാഭാവികമാണ്. എല്ലാവർക്കും പ്രവേശനമില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ഒരു ഉൾക്കാഴ്ച നൽകുന്നത് എന്റെ ജോലിയുടെ ഭാഗമാണ്.' അഭിമുഖത്തിൽ പങ്കെടുക്കാൻ ആദ്യം വിമുഖത കാണിച്ച അതിഥികളെ താൻ തന്റെ വരുതിയിൽ കൊണ്ടുവരികയായിരുന്നെന്നും യുവതി പറയുന്നു. റേഡിയോ സ്‌റ്റേഷനിൽ നിന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും ലൂയിസ് ഫിഷർ പറയുന്നു.