Sorry, you need to enable JavaScript to visit this website.

വിമാനങ്ങള്‍ കുറച്ചു,ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു; മാറ്റി ബുക്ക് ചെയ്യാം

ന്യൂദല്‍ഹി- കോവിഡ് രണ്ടാംതരംഗത്തില്‍ കഴിഞ്ഞ മൂന്ന് മാസമായി യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനു പിന്നാലെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ആഭ്യന്തര വിമാന സര്‍വീസുകളുടെ എണ്ണം കുറക്കുകയും നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തു.
പുതിയ നിര്‍ദേശങ്ങള്‍ ജൂണ്‍ ഒന്നിന് ചൊവ്വാഴ്ച പ്രാബല്യത്തില്‍വന്നു. ആഭ്യന്തര റൂട്ടുകളില്‍ വിമാന കമ്പനികള്‍ക്ക് 50 ശതമാനം മാത്രമേ സര്‍വീസ് നടത്താന്‍ അനുമതിയുള്ളൂ. കോവിഡ് വ്യാപിക്കുന്നതിനു മുമ്പുണ്ടായിരുന്ന സര്‍വീസുകളുമായി താരതമ്യം ചെയ്താണിത്. നിലവില്‍ 80 ശതമാനം സര്‍വീസ് നടത്താന്‍ അനുമതി ഉണ്ടായിരുന്നതാണ് 50 ആയി കുറച്ചത്. കഴിഞ്ഞ വര്‍ഷം മെയ് 25ന് വിമാന സര്‍വീസ് പുനരാരംഭിച്ച ശേഷം ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ വിമാനങ്ങളുടെ ശേഷി വെട്ടിക്കുറക്കുന്നത്. ഇതിനു പുറമെ, ആഭ്യന്തര വിമാനങ്ങളുടെ ഏറ്റവും കുറഞ്ഞ നിരക്ക് വര്‍ധിപ്പിച്ചിട്ടുമുണ്ട്.


മസ്ജിദ് തകർത്ത ബാരാബങ്കിയില്‍ ഭാരവാഹികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന് തിരിച്ചടി

2020 വേനല്‍ക്കാല ഷെഡ്യൂളില്‍ വിമാന കമ്പനികള്‍ ഉള്‍പ്പെടുത്തിയിരുന്ന സര്‍വീസുകളില്‍ 50 ശതമാനം മാത്രമേ ഇനി ഉള്‍പ്പെടുത്താന്‍ കഴിയൂ. ഇന്ന് മുതല്‍ നിരവധി സര്‍വീസുകള്‍ റദ്ദാകുമെന്നര്‍ഥം.
ജൂണ്‍ ഒന്നിനും ശേഷവും ബുക്ക് ചെയ്ത യാത്രക്കാരെ വിമാന കമ്പനികള്‍ മറ്റു വിമാനങ്ങളിലേക്ക് മാറ്റുകയോ പണം തിരികെ നല്‍കുകയോ ചെയ്യും. മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റുമ്പോള്‍ സാധാരണ ഈടാക്കുന്ന ചാര്‍ജ് ഒഴിവാക്കി റീ ബുക്കിംഗിനാണ് ഭൂരിഭാഗം കമ്പനികളും പ്രേരിപ്പിക്കുന്നത്.
ഇന്ധന വില വര്‍ധിച്ചതു കൂടി കണക്കിലെടുത്താണ് വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. 40 മിനിറ്റിനു താഴെ ദൈര്‍ഘ്യമുള്ള യാത്രക്കുള്ള കുറഞ്ഞ ടിക്കറ്റ് നിരക്ക് 2300 രൂപയില്‍നിന്ന് 2600 ആയാണ് വര്‍ധിപ്പിച്ചത്. 13 ശതമാനമാണ് വര്‍ധന. 40 മിനിറ്റിനും 60 മിനിറ്റിനും ഇടയില്‍ ദൈര്‍ഘ്യമുള്ള യാത്രയുടെ നിരക്ക് 2900 രൂപയില്‍നിന്ന് 3,300 രൂപയാകും.
60-90,90-120, 120-150,150-180, 180-210 മിനിറ്റ് യാത്രക്കുള്ള കുറഞ്ഞ നിരക്ക് യഥാക്രമം 4000, 4700, 6100, 7400, 8700 രൂപയയാണ് വര്‍ധിക്കുന്നത്.
ഓരോ മാസവും അവസാനം വിമാന യാത്രക്കാരുടെ എണ്ണവും മറ്റു കാര്യങ്ങളും പരിഗണിച്ചാണ് സിവില്‍ വ്യോമയാന മന്ത്രാലയം ഭാവി നടപടികള്‍ കൈക്കൊള്ളാറുള്ളത്. കോവിഡ് രാജ്യത്തെ വിമാന സര്‍വീസുകളെ ഗുരുതരമയാണ് ബാധിച്ചത്.
ഫെബ്രുവരി 28ന് 3.13 ലക്ഷം ആഭ്യന്തര യാത്രക്കാരാണ് ഉണ്ടായിരുന്നതെങ്കില്‍ മേയ് 25 ന് 39,000 പേര്‍ മാത്രമാണ് ആഭ്യന്തര വിമാനങ്ങളില്‍ യാത്ര ചെയ്തത്.


മദ്യദുരന്തത്തില്‍ മരണം 36 ആയി; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഒരുമിച്ചു താമസം, വിവാഹത്തിനു നിര്‍ബന്ധിച്ചപ്പോള്‍ കൊല; 21 കാരന്‍ അറസ്റ്റില്‍

 

Latest News