മുംബൈ- ഒരുമിച്ച് താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തിയ 21 കാരന്‍ അറസ്റ്റിലായി. മുംബൈയിലെ ബാന്ദ്ര പ്രാന്തപ്രദേശത്താണ് സംഭവം. യുവതിയുടെ മൃതദേഹം ബാന്ദ്ര ചര്‍ച്ചിനുസമീപമാണ് ഉപേക്ഷിച്ചിരുന്നതെന്ന് മുംബൈ പോലീസ് പറഞ്ഞു.
സ്വദേശമായ ജാര്‍ഖണ്ഡിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ യുവാവിനെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട യുവതിയും ജാര്‍ഖണ്ഡ് സ്വദേശിനിയാണ്.
വിവാഹം ചെയ്യണമെന്നും ഒന്നര ലക്ഷം രൂപ തിരകെ നല്‍കണമെന്നും ആവശ്യപ്പെട്ട് യുവതി ഞായറാഴ്ച വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
വിവിധ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത കേസില്‍ യുവാവിനെ റിമാന്‍ഡ് ചെയ്തു.