ന്യൂദല്‍ഹി- വാക്‌സിന്‍ വിതരണത്തിലെ പരാജയം മറച്ചുവെക്കാനാണ് ബി.ജെ.പി നേതാക്കള്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിമര്‍ശിക്കുകയും അപഹസിക്കുകയും ചെയ്യുന്നതെന്ന് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു.
എത്രതന്നെ അവര്‍ അപഹസിച്ചാലും ആക്രമിച്ചാലും ദല്‍ഹി ജനതക്കുവേണ്ടി കെജ് രിവാള്‍ വാക്‌സിന്‍ ചോദിച്ചുകൊണ്ടേയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ ബി.ജെ.പി ഓക്‌സിജന്‍ വിതരണം നിര്‍ത്തിയപ്പോള്‍ കെജ്‌രിവളാണ് പോരാട്ടത്തിലൂടെ അത് പുനരാരംഭിച്ചെതന്ന് സിസോദിയ പറഞ്ഞു.
ദല്‍ഹിയിലേക്ക് കൂടുതല്‍ വാക്‌സിന്‍ ചോദിച്ചതോടെ ഹരിയാന മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹര്‍ലാല്‍ ഖട്ടര്‍ കെജ് രിവാളിനെതിരെ രംഗത്തുവന്നിരുന്നു.
വാക്‌സിന്‍ ശേഖരണത്തിന്റെ സമയത്ത് ബി.ജെപി തെരഞ്ഞെടുപ്പ് മാനേജ്‌മെന്റിലും പ്രതിഛായ മാനേജ്‌മെന്റിലുമാണ് ശ്രദ്ധച്ചതെന്ന് ദല്‍ഹി ഉപമുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കോവിഡ് മൂന്നാം തരംഗത്തിനുമുമ്പ് ദല്‍ഹിയിലെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.