Sorry, you need to enable JavaScript to visit this website.

ലക്ഷദ്വീപ് പ്രമേയ ചര്‍ച്ചയില്‍ സി.പി.എമ്മിന് ഒരു കുത്ത് കൊടുത്ത് പി.ടി തോമസ്

തിരുവനന്തപുരം- ടിബറ്റില്‍ കടന്നുകയറി ഒരു സംസ്‌കാരത്തെ കമ്യൂണിസ്റ്റ് ചൈന എങ്ങിനെയാണോ ഇല്ലായ്മ ചെയ്തത് അതിന് സമാനമായ നടപടിയാണ് ലക്ഷദ്വീപില്‍ ഇന്നു നടന്നുകൊണ്ടിരിക്കുന്നതെന്ന് പി.ടി. തോമസ് എം.എല്‍.എ. ലക്ഷദ്വീപ് വിഷയത്തില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെ ഭേദഗതികള്‍ ഉന്നയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രമേയത്തിന്റെ ആദ്യ ഖണ്ഡികയില്‍ ചരിത്രപരമായും സാംസ്‌കാരികമായും ഉള്ള എന്നതിന് പകരം ചരിത്രപരമായും ഭൂമിശാസ്ത്രപരമായും എന്ന് ചേര്‍ക്കണമെന്ന് പി.ടി. തോമസ് പറഞ്ഞു.

രണ്ടാമത്തെ ഖണ്ഡികയില്‍ നടപടിക്രമങ്ങള്‍ അവിടുത്തെ അഡ്മിനിസ്ട്രേറ്റര്‍ ഉള്‍ക്കൊള്ളുന്നു എന്നുള്ളതിന് പകരം കേന്ദ്രസര്‍ക്കാര്‍ അഡ്മിനിസ്ട്രേറ്ററെ ഉപയോഗിച്ച് കൈക്കൊള്ളുന്നു എന്ന് ചേര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് എന്നതിനു പകരം കേന്ദ്രഗവണ്‍മെന്റിന്റെ ഒത്താശയോടെ എന്നു പറയണമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News