ന്യൂദല്‍ഹി-ഇന്ത്യയില്‍ കോവിഡ് രോഗബാധ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും ഇപ്പോള്‍ പ്രതിരോധ കുത്തിവെപ്പ് നടത്താനുമുള്ള സമയമാണെന്നും ലോകാരോഗ്യ സംഘടനയുടെ റീജണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിങ്. കിട്ടുന്ന ആദ്യ അവസരത്തില്‍ത്തന്നെ വാക്‌സിന്‍ കുത്തിവെപ്പെടുക്കണമെന്ന് അവര്‍ ഉപദേശിച്ചു.കോവിഡിന്റെ മൂന്നാം കുതിച്ചുചാട്ടം നമുക്ക് പ്രവചിക്കാന്‍ കഴിയില്ല. പക്ഷേ, തടയാന്‍ കഴിയും. അതിനായി ഇന്ത്യ ഇപ്പോഴേ പ്രവര്‍ത്തിക്കണം, ഇന്ത്യയില്‍ ദിവസേനയുള്ള അണുബാധകളുടെ എണ്ണം ക്രമാതീതമായി കുറയുന്നുണ്ടെങ്കിലും സ്ഥിതി ഇപ്പോഴും ആശങ്കയും വെല്ലുവിളിയും നിറഞ്ഞ അവസ്ഥയിലാണെന്നും അവര്‍ പറഞ്ഞു.
ഈ കുതിച്ചുചാട്ടം ഇതിനകംതന്നെ ആരോഗ്യ സേവനങ്ങളില്‍ അധികഭാരം ചുമത്തിയിട്ടുണ്ട്. ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ കേസുകള്‍ കുറയുന്നുണ്ട്. എന്നാലും സാഹചര്യം ആശങ്കയും വെല്ലുവിളിയും നിറഞ്ഞതായി തുടരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.