അലോപ്പതി ഫലപ്രദമല്ല, വാക്‌സിനെടുക്കാന്‍ മനസ്സില്ല-ബാബ  രാംദേവ്

ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ അലോപ്പതി ചികിത്സയ്‌ക്കെതിരെ വീണ്ടും പരാമര്‍ശവുമായി യോഗ ഗുരു ബാബ രാംദേവ്. കോവിഡ് മരണങ്ങള്‍ തടയാന്‍ അലോപ്പതി നൂറ് ശതമാനം ഫലപ്രദമല്ലെന്ന് തെളിഞ്ഞെന്ന് പറഞ്ഞ രാംദേവ് താന്‍ കോവിഡ് വാക്‌സിന്‍ എടുക്കില്ലെന്നും അറിയിച്ചു. വര്‍ഷങ്ങളായി താന്‍ യോഗയുടെയും ആയുര്‍വേദത്തിന്റെയും ഇരട്ട സംരക്ഷണം ആസ്വദിക്കുകയാണ്. അതിനാല്‍ തന്നെ ഒരു പ്രതിരോധ കുത്തിവെപ്പ് നടത്തേണ്ട ആവശ്യകത തനിക്കുണ്ടായിട്ടില്ല. വരും കാലങ്ങളില്‍ ആയുര്‍വേദം ആഗോള തലത്തില്‍ സ്വീകരിക്കപ്പെടുമെന്ന് രാംദേവ് പറഞ്ഞു. സമൂഹത്തിലെ ഒരു വിഭാഗം ഇത് മനപൂര്‍വം അവഗണിക്കുകയോ തരംതാഴ്ന്നതാണെന്ന് കരുതുകയോ ചെയ്യുന്നുവെന്നും രാംദേവ് പറഞ്ഞു. അലോപ്പതി ചികിത്സയ്‌ക്കെതിരായ പരമാര്‍ശം വിവാദമായതിന് പിന്നാലെയാണ് വീണ്ടും വിവാദമുയര്‍ത്തി രാംദേവ് രംഗത്ത് വന്നിരിക്കുന്നത്.
 

Latest News