കാബൂള്‍- താലബാന്‍ തൊടുത്ത റോക്കറ്റ് ലക്ഷ്യം തെറ്റി വിവാഹ ചടങ്ങ് നടക്കുകയായിരുന്ന വീട്ടില്‍ പതിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആറ് മരണം. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന് വടക്കാണ് സംഭവം. കപിസ പ്രവിശ്യയില്‍ സൈനിക ചെക്ക് പോയിന്റിലേക്ക് അയച്ച ഷെല്‍ വിവാഹത്തിനായി ആളുകള്‍ തടിച്ചുകൂടിയ വീട്ടില്‍ പതിക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ആറു പേര്‍ മരിച്ചതിനു പുറമെ, നാലു പേര്‍ക്ക് പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയ വക്താവ് ഫവാദ് അമന്‍ പറഞ്ഞു. സ്ത്രീകളുടേയും കുട്ടികളുടേയും മരണത്തിന് കാരണമായ ആക്രമണത്തിനു പിന്നില്‍ താലിബാനാണെന്ന് കപിസ ഗവര്‍ണറുടെ വക്താവ് ശൈഖ് ശോറേഷ് പറഞ്ഞു.
്അതേസമയം, തങ്ങള്‍ മോര്‍ട്ടാര്‍ പ്രയോഗിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ സൈന്യമാണ് ആക്രമണത്തിനു പിന്നിലെന്നും താലിബന്‍ അവകാശപ്പെട്ടു.
കഴിഞ്ഞ ഒരുമാസത്തിനിടെ താലിബാന്‍ 250 പേരുടെ ജിവനെടുക്കുകയും 500-ലറേ പേര്‍ക്ക് പരിക്കേല്‍പിക്കുകയും ചെയ്തുവെന്ന് അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയം ആരോപിച്ചു.