Sorry, you need to enable JavaScript to visit this website.

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ വീണ്ടും അനിശ്ചിതത്വത്തില്‍

ന്യൂദല്‍ഹി- സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ വീണ്ടും അനിശ്ചിതത്വത്തില്‍.
പരീക്ഷ നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. 9,10,11 ക്ലാസ്സുകളിലെ മാര്‍ക്കും പന്ത്രണ്ടാം ക്ലാസ്സിലെ ഇന്റേണല്‍ മാര്‍ക്കും അടിസ്ഥാനമാക്കി കുട്ടികളുടെ മൂല്യനിര്‍ണയം നടത്തുകയും പരീക്ഷ ഒഴിവാക്കുകയും ചെയ്യണമെന്ന നിര്‍ദേശം മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്.
പരീക്ഷ നടത്തുകയാണെങ്കില്‍ മുഖ്യ വിഷയങ്ങള്‍ക്ക് മാത്രം ഒന്നര മണിക്കൂര്‍ നീളുന്ന പരീക്ഷ നടത്തുകയെന്ന നിര്‍ദേശവും മുന്നിലുണ്ട്. പരീക്ഷ നടത്തണമെന്നാണ് കൂടുതല്‍ സംസ്ഥാനങ്ങളുടേയും ആവശ്യം. എന്നാല്‍ കേന്ദ്രം ഇക്കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്.
പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം നാളെ സുപ്രീം കോടതിയുടെ മുന്നില്‍ വരുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്ത് ചൊവ്വാഴ്ച പരീക്ഷ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

 

Latest News