ബംഗളൂരു- യുവതിയെ പീഡിപ്പിച്ച് ഉപദ്രവിച്ച സംഭവത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ ആറുപേരെ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തു. യുവതിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 22കാരിയാണ് അക്രമണത്തിന് ഇരയായത്. സ്വകാര്യഭാഗങ്ങളിൽ കുപ്പി കയറ്റി പീഡിപ്പിച്ച യുവതിയെ പിന്നീട് കൂട്ടബലാത്സംഗത്തിന് ഇരയാക്കി.ഇരയാക്കപ്പെട്ടയാളും പ്രതികളും ബംഗ്ലദേശിൽനിന്നു വന്നവരാണ്. യുവതിയെ മനുഷ്യക്കടത്തിലൂടെ ഇന്ത്യയിലേക്ക് എത്തിച്ചതാണെന്നാണ് പോലീസ് പറയുന്നത്. അക്രമണത്തിന് ഇരയായ യുവതി നിലവിൽ ബംഗളൂരുവിലില്ല. ഇവർ മറ്റൊരു സംസ്ഥാനത്താണ്. ഇവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജിതമാക്കി.
കുറ്റകൃത്യം പുനരാവിഷ്‌കരിക്കാൻ വെള്ളിയാഴ്ച പുലർച്ചെ സംഭവസ്ഥലത്ത് എത്തിച്ച ആറു പ്രതികളിൽ രണ്ടു പേർ രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് കാലിൽ വെടിവച്ച് വീഴ്ത്തി. പുലർച്ചെ അഞ്ചു മണിക്കാണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറു പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചത്.