തെഹ്്‌റാന്‍- ഇസ്്‌ലാമിക മൂല്യങ്ങള്‍ ലംഘിക്കുന്നവരുടെ അറസ്റ്റ് ഇറാന്‍ ഒഴിവാക്കുന്നു. ഇറാന്‍ തലസ്ഥാനമായ തെഹ്്‌റാനില്‍ പോലീസ് മേധാവിയാണ് മേലില്‍ ഇസ്്‌ലാമിക, ധാര്‍മിക മര്യാദകള്‍ പരസ്യമായി ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യില്ലെന്ന് വ്യക്തമാക്കിയത്.
മിതവാദിയായ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ പരിഷ്‌കരണമായാണ് ഇതിനെ പാശ്ചാത്യ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
ധാര്‍മിക ചട്ടങ്ങള്‍ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്ത് തടവിലിടുന്നതിനു പകരം ബോധവല്‍കരണം ശക്തമാക്കുമെന്നാണ് പോലീസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഹുസൈന്‍ റാഹിമിയുടെ പ്രസ്താവന.
ഇസ്്‌ലാമിക മൂല്യങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാന്‍ രാജ്യം പതിറ്റാണ്ടുകളായി സ്വീകരിച്ചുവരുന്ന രീതികളിലാണ് മാറ്റം വരുത്തുന്നത്. വനിതകള്‍ നെയില്‍ പോളിഷ് ധരിക്കുന്നതു പോലുള്ള കാര്യങ്ങള്‍ പോലും അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. ഇസ്്‌ലാം നിഷ്‌കര്‍ഷിക്കുന്ന ധാര്‍മിക മൂല്യങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴയും തടവും ചാട്ടയടിയും ശിക്ഷ നല്‍കിയിരുന്നു.