ന്യൂദല്‍ഹി-ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,73,921 പേര്‍ക്കാണ്. 3,034 മരണങ്ങളാണ് രേഖപ്പെടുത്തിയത്. 2.84 ലക്ഷം പേര്‍ രോഗമുക്തി നേടി.രോഗമുക്തി നിരക്ക് 90.34 ശതമാനവും , ടെസ്റ്റ് പോസിറ്റീവ് നിരക്ക് 9 ശതമാനവുമായി. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെ തുടരുന്നത്.24 മണിക്കൂറിനിടെ 28 ലക്ഷം ഡോസ് കൊവിഡ് വാക്‌സിനാണ് നല്‍കിയത്. ഇതോടെ 20.86 കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു.