Sorry, you need to enable JavaScript to visit this website.

മുൻ നജ്‌റാൻ പ്രവാസി നാട്ടിൽ നിര്യാതനായി

രാമപുരം- സൗദിയിലെ നജ്‌റാനിൽ ദീർഘകാലം പ്രവാസിയും നജ്‌റാൻ കെ.എം.സി.സി പ്രവർത്തകനുമായിരുന്ന പനങ്ങാങ്ങരയിലെ പള്ളിയാലിൽ സുഹൈൽ (47) നാട്ടിൽ നിര്യാതനായി. പരേതനായ പള്ളിയാലിൽ അബൂബക്കറിന്റെ മകനാണ്.
പുഴക്കാട്ടിരി ഗ്ലോബൽ കെ.എം.സി.സിയുടേയും നജ്‌റാൻ കെ.എം.സി.സിയുടേയും പ്രവർത്തകനും നാട്ടിലെ സാമൂഹ്യ പ്രവർത്തകനുമായിരുന്നു. നാട്ടിലെത്തിയ ശേഷം ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: സാജിത ചക്കിങ്ങൽ (ചേങ്ങോട്ടൂർ). മക്കൾ: അഹമ്മദ് ഷമീം(21), മുഹമ്മദ് ഷിബിൻ(11). ഉമ്മ: കദിയുമ്മ ചെമ്പലങ്ങാടൻ (പുത്തനങ്ങാടി). സഹോദരങ്ങൾ: അബ്ദുൽ ജബ്ബാർ (നജ്‌റാൻ), മുഹമ്മദ് അഷ്‌റഫ് (ജിദ്ദ), സൽമത്ത്, സവാദ്, ജാഫർ, അബ്ദുൽ റഷീദ്, ഷംസുദ്ധീൻ (ഇരുവരും പള്ളിയാലിൽ സ്‌റ്റോർ പനങ്ങാങ്ങര), സുബൈർ. സൗദിയിൽ ഇരുപത് വർഷത്തോളം പ്രവാസിയായിരുന്ന അദ്ദേഹം പതിനെട്ടു വർഷവും സൗദി ഡിസ്ട്രിബ്യൂഷൻ കമ്പനി (എസ്.ഡി.സി) ക്കു കീഴിൽ നജ്‌റാനിലായിരുന്നു ജോലി ചെയ്തിരുന്നത്.
പരേതനോടുള്ള ആദരസൂചകമായി ജിദ്ദ ഷറഫിയയിലെ ഇംപാല ഗാർഡൻ, റിയാദ് ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിലും നജ്‌റാൻ അറീസ ഹിറ സെന്റർ, നജ്‌റാൻ ഫൈസലിയ വഫ സെന്റർ എന്നിവിടങ്ങളിലും അനുശോചന യോഗവും പ്രാർഥനയും നടന്നു.
 

Latest News