ന്യൂദൽഹി- ഇന്ത്യയിൽ പൗരത്വനിയമം കേന്ദ്ര സർക്കാർ നടപ്പാക്കി തുടങ്ങി. അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ എത്തിയ മുസ്ലിംകളല്ലാത്തവരിൽനിന്ന് പൗരത്വത്തിനുള്ള അപേക്ഷ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്വീകരിച്ചു തുടങ്ങഇ. ഈ രാജ്യങ്ങളിൽനിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ജൈന, ബുദ്ധ മത വിശ്വാസികളിൽനിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽനിന്നുള്ളവരിൽനിന്നാണ് അപേക്ഷ ക്ഷണിച്ചത്. 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിൽ എത്തിയവർക്കാണ് അപേക്ഷ നൽകാനുള്ള യോഗ്യത. 2019-ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവാദമായ പൗരത്വഭേദഗതി നിയമം കൊണ്ടുവന്നത്. ഇതിനെതിരെ രാജ്യവ്യാപകമായ പ്രേക്ഷോഭങ്ങൾ അരങ്ങേറിയെങ്കിലും സർക്കാർ വഴങ്ങിയില്ല. കോവിഡ് അവസാനിച്ചാൽ നിയമം നടപ്പാക്കുമെന്ന് അമിത് ഷാ ആവർത്തിച്ചിരുന്നു.