വാഷിംഗ്ടണ്‍-കോവിഡ് മനുഷ്യ നിര്‍മ്മിതമെന്ന് ഫേസ്ബുക്ക് ആക്രമിക്കപ്പെടുമെന്ന ഭീതിയില്‍ അമേരിക്കയിലെ ഏഷ്യന്‍ വംശജര്‍. ഫേസ്ബുക്ക് കഴിഞ്ഞ ദിവസം മുതല്‍ നയത്തില്‍ മാറ്റം വരുത്തി. കോവിഡ് മനുഷ്യസൃഷ്ടിയാണെന്ന പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യില്ലെന്നതാണിത്. ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കോവിഡ് മനുഷ്യ നിര്‍മ്മിതമാണെന്ന വാദവുമായി ഫേസ്ബുക്ക് വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ചും അതിന്റെ ലാബ് സൃഷ്ടിയെക്കുറിച്ചുള്ള സിദ്ധാന്തങ്ങളും ഫേസ്ബുക്ക് അധികൃതര്‍ മുമ്പ് നീക്കം ചെയ്തിരുന്നു. വൈറസ് മനുഷ്യനിര്‍മ്മിതമാണെന്നും ഈ വിവരം തങ്ങളുടെ ആപ്ലിക്കേഷനില്‍ നിന്ന് നീക്കം ചെയ്യുകയില്ലെന്നും ഫേസ്ബുക്ക് പുതുക്കിയ നിലപാടില്‍ വ്യക്തമാക്കി. പാന്‍ഡെമിക്കിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന സ്വഭാവത്തിന് അനുസൃതമായി ആരോഗ്യ വിദഗ്ധരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന ആരോപണം ഉയര്‍ന്ന് വന്നതിനിടെയാണ് പുതിയ മാറ്റം. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും കൂടുതല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയിലെ വുഹാന്‍ ലാബില്‍ നിര്‍മ്മിച്ചതാണെന്നും ഇതിന്റെ ഉത്തരവാദിത്വം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റെടുക്കണമെന്നും യുഎസ് മുന്‍ സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. ഇതേ വാദവുമായി എഫ്ഡിഎയുടെ മുന്‍ മേധാവിയും രംഗത്തെത്തിയിട്ടുണ്ട്. ലാബില്‍ മനുഷ്യര്‍ സൃഷ്ടിച്ചതാണെന്ന ആരോപണത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്‍ലിജന്‍സ് ഏജന്‍സികളെ പ്രസിഡന്റ് ജോ ബൈഡന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മാസമാണ് ഇവര്‍ക്ക് ്‌നുവദിച്ച കാലാവധി. മനുഷ്യനിര്‍മിതിയെന്ന് ഭരണാധികാരികളും ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളും ആവര്‍ത്തിക്കുമ്പോള്‍ ഭീതിയില്‍ കഴിയുകയാണ് അമേരിക്കയിലെ ഏഷ്യന്‍ വംശജര്‍. ജോ ബൈഡന്‍ അധികാരമേറ്റ ശേഷവും വംശീയ അക്രമങ്ങള്‍ പെരുകുകയാണ്. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് മെട്രോയില്‍ നിന്ന് ഒരു ചൈനക്കാരനെ വെള്ളക്കാരന്‍ പുറത്തേക്ക് തള്ളിയിട്ടതാണ് ഏറ്റവും ഒടുവിലത്തെ അനിഷ്ട സംഭവം. മലയാളി യുവാവിന്റെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെയാണ് ചൈനക്കാരനെ രക്ഷിക്കാനായത്. കൊറോണയുടെ സത്യമെന്തെന്നറിയാന്‍ ലോക ജനതയ്ക്കും താല്‍പര്യമേറെയാണ്. എന്നാാല്‍ ്അത് പരിഷ്‌കൃത സമൂഹങ്ങളില്‍ വംശവെറിയുടെ വിത്ത് പാകിയാവരുതെന്ന് മാത്രം.