Sorry, you need to enable JavaScript to visit this website.

ജിദ്ദയിലെ പുതിയ വിമാനത്താവളം ഉദ്ഘാടനം മെയ് ഒന്നിന്

ജിദ്ദ- ജിദ്ദയിലെ പുതിയ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളം 2018 മെയ് ഒന്നിന് ഉദ്ഘാടനം ചെയ്യുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് എഞ്ചിനീയര്‍ അബ്ദുല്‍ ഹകീം അല്‍തമീമി അറിയിച്ചു.

40 ബില്യന്‍ റിയാല്‍ ചെലവഴിക്കുന്ന ഈ പദ്ധതി നാടിന് സമര്‍പ്പിക്കുന്നതോടെ മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനത്തോളം അധികം ആളുകള്‍ക്ക് കൂടി ഉപയോഗിക്കാനാകും. മക്കയില്‍ നടന്ന ഇമാര്‍ മക്ക സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

http://malayalamnewsdaily.com/sites/default/files/2017/12/27/p3gaca.jpg

വിമാനത്താവളം, റോഡ് തുടങ്ങിയ അടിസ്ഥാന വികസനത്തിന് വിഷന്‍-2030 ഊന്നല്‍ നല്‍കുന്നുണ്ട്. സര്‍ക്കാറിന്റെ പൊതുചെലവിന്റെ മുഖ്യ ഭാഗവും ഈ മേഖലക്കാണ് പ്രാധാന്യം നല്‍കുന്നത്. ആഭ്യന്തര, വിദേശ ഹാജിമാര്‍ക്ക് എത്തിച്ചേരാന്‍ ഏറ്റവും സുഗമമായത് വ്യോമ മാര്‍ഗമാണ്. 2017ല്‍ 1648906 പേര്‍ ഹജിനും 5664208 പേര്‍ ഉംറക്കുമെത്തിയത് വ്യോമ മാര്‍ഗമാണ്. ജിദ്ദയിലെ പുതിയ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 810000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ടെര്‍മിനലില്‍ യാത്രാ നടപടികള്‍ക്കായി 200 കൗണ്ടറുകളും സെല്‍ഫ് സര്‍വീസിനായി 80 കൗണ്ടറും പ്രവര്‍ത്തിക്കും. ഒരേ സമയം 70 വിമാനങ്ങള്‍ക്ക് ടെര്‍മിനലിലും 20 വിമാനങ്ങള്‍ക്ക് പുറത്തും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
സ്വകാര്യ മേഖലയില്‍ വരുന്ന തായിഫിലെ പുതിയ വിമാനത്താവളം 2020 സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ. ഇതോടെ ജിദ്ദ വിമാനത്താവളത്തിന് നേരിയ ആശ്വാസം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


 

 

Latest News