Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാർവതിക്ക് പിന്തുണയുമായി ശശി തരൂർ

തിരുവനന്തപുരം- നടി പാർവതിക്ക് പിന്തുണയുമായി ശശി തരൂർ എം.പി. പാർവതിക്ക് പിന്തുണയുമായി മുതിർന്ന നടൻമാർ രംഗത്തുവരണമെന്ന് തരൂർ ആവശ്യപ്പെട്ടു. 
ഞാൻ ആ സിനിമ കണ്ടിട്ടില്ല. എന്നാൽ സിനിമയെ സംബന്ധിച്ച് അഭിപ്രായം പറയാൻ പാർവതിക്ക് അവകാശമുണ്ട്. സിനിമയിലെ മുതിർന്ന താരങ്ങൾ പാർവതിക്ക് പിന്തുണ നൽകണം. അവർ ഉന്നയിച്ച വിഷയങ്ങളിൽ പൊതുചർച്ച നടത്തുകയും വേണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു. 

കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ്  ഫേസ്ബുക്ക്, ട്വിറ്റര്‍  ലൈക്ക് ചെയ്യൂ 


മമ്മൂട്ടി അഭിനയിച്ച കസബ സിനിമയിലെ ഒരു പരാമർശം സ്ത്രീവിരുദ്ധമാണെന്ന നടി പാർവതിയുടെ അഭിപ്രായം ഏറെ വിവാദമായിരുന്നു. നിർഭാഗ്യവശാൽ കണ്ട സിനിമയായിരുന്നു അതെന്നും ഒരു സിനിമയാണെന്ന് പോലും പറയാൻ പറ്റില്ലെന്നുമായിരുന്നു പാർവതി അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെ പാർവതിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങളുയർന്നു. ഇതേതുടർന്ന് പാർവതി പോലീസിൽ പരാതി നൽകുകയും തൃശൂർ വടക്കാഞ്ചേരി സ്വദേശി പ്രിന്റോ എന്നയാൾ പിടിയിലാകുകയും ചെയ്തു.

Latest News