ന്യൂദൽഹി- സൗദിയിലേക്കുള്ള യാത്രയ്ക്കിടെ ബഹ്‌റൈനിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള സൗദി പ്രവാസികളുടെ വിഷയത്തിൽ ഉടൻ ഇടപെടണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കറിന് കത്തയച്ചു. ബഹ്‌റൈനിൽനിന്ന് കരമാർഗം സൗദിയിലേക്ക് കടക്കാൻ ഏർപ്പെടുത്തിയ പുതിയ നിബന്ധന പ്രകാരം നിരവധി പേർ പ്രയാസപ്പെടുന്നതായി കത്തിൽ വ്യക്തമാക്കി.