ന്യൂദല്‍ഹി- സമുദ്രത്തിലെ ഇന്ത്യയുടെ രത്നമാണ് ലക്ഷദ്വീപ് എന്ന് രാഹുല്‍് ഗാന്ധി. അധികാരത്തിലിരിക്കുന്ന വിവരമില്ലാത്ത മര്‍ക്കടമുഷ്ടിക്കാര്‍ ലക്ഷദ്വീപിനെ നശിപ്പിക്കുകയാണ്. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ രൂക്ഷ വിമര്‍ശം ഉയരുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി ദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. പ്രിയങ്ക ഗാന്ധിയും നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറക്കുകയും പ്രമുഖ വകുപ്പുകളുടെയെല്ലാം ചുമതല ഏറ്റെടുക്കുകയും ചെയ്തതടക്കം ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവുമായ നടപടികളാണ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്ന് ആരോപിച്ചു ലക്ഷദ്വീപില്‍ പ്രതിഷേധം പുകയുകയാണ്.