ചണ്ഡീഗഢ്- പഞ്ചാബില്‍ തിങ്കളാഴ്ച വരെ 111 ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യമന്ത്രി ബല്‍ബീര്‍ സിംഗ് സിദ്ദു അറിയിച്ചു. 25 കേസുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലും ബാക്കി സ്വകാര്യ ആശുപത്രികളിലുമാണ് സ്ഥിരീകരിച്ചതെന്ന് അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു. മ്യൂക്കോര്‍മൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ് കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ചതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത്് തിങ്കളാഴ്ച 57,505 ആക്ടീവ് കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.
ദല്‍ഹിയില്‍ അഞ്ഞൂറോളം ബ്ലാക്ക് ഫംഗസ് കേസുകളാണുള്ളതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.