കോവിഡ് രോഗികളുടെ അന്ത്യകര്‍മങ്ങള്‍ക്ക് ട്വിറ്റര്‍ വഴിയും സഹായം തേടാം

ബംഗളൂരു- കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ അന്ത്യകര്‍മങ്ങള്‍ക്ക് സഹായിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ ആരംഭിച്ച ബംഗളൂരു കോര്‍പറേഷന്‍ അധികൃതര്‍ ഇതിനായി ട്വിറ്റര്‍ ഹാന്‍ഡിലും തുടങ്ങി. 8495998495 ആണ് ഹെല്‍പ് ലൈന്‍ നമ്പര്‍. @BLRastrite എന്നതാണ് ട്വിറ്റര്‍ അക്കൗണ്ട്.
കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ സൗജന്യമായാണ് സംസ്‌കരിക്കുന്നതെന്നും ബ്രിഹത് ബംഗളൂരു മഹാനാഗര പാലികെ (ബിബിഎംപി) അറിയിച്ചു. കോവിഡില്ലാതെ മരിക്കുന്നവരുടെ സംസ്‌കാരത്തിനും ഹെല്‍പ് ലൈനില്‍ ബന്ധപ്പെടാമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.
കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് ഇടനിലക്കാര്‍ വലിയ തുകയാണ് ഈടാക്കുന്നത്. മൃതദേഹങ്ങള്‍ ശരിയാംവണ്ണം സംസ്‌കരിക്കുന്നില്ലെന്നും പന്തിവെന്ത മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 

Latest News