സ്വവര്‍ഗ വിവാഹം; കണ്ണുതുറപ്പിക്കുന്ന ചോദ്യവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി- സ്വവര്‍ഗ വിവാഹങ്ങള്‍ അംഗീകരിക്കണമെന്ന ഹരജികള്‍ പരിഗണിക്കുന്ന ഹൈക്കോടതിയോട് വേറെ അടിയന്തര കാര്യങ്ങളില്ലേയെന്ന് കേന്ദ്ര സര്‍ക്കാര്‍.
നിലവിലെ നിയമങ്ങളുടെ അടിസ്ഥാനത്തില്‍തന്നെ സ്വവര്‍ഗ വിവാഹങ്ങള്‍ അംഗീകരിക്കണമെന്നും സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹരജികളാണ് ദല്‍ഹി ഹൈക്കോടതി പരിഗണിക്കുന്നത്.
മഹാമാരിയുടെ നാളുകളില്‍ വേറെ അടിയന്തര കാര്യങ്ങളുണ്ടെന്നും ഈ ഹരജികള്‍ മാറ്റിവെക്കണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചത്.
ആശുപത്രികളില്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ ആരും മരിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

 

Latest News