Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍നിന്ന് ഇസ്രായിലിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നു, ആദ്യവിമാനം 31-ന്

നെടുമ്പാശ്ശേരി- ഇന്ത്യയിൽ നിന്ന് ഇസ്രായിലിലേക്ക്  വിമാന സർവീസ് പുനരാരംഭിക്കുന്നു.ഈ മാസം 31 ന് ദല്‍ഹിയിയിൽ നിന്ന് ആദ്യ വിമാനം സർവ്വീസ് നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. 

ജൂലൈ 31 വരെയുള്ള വിമാന സർവ്വീസുകൾ സംബന്ധിച്ച് ഷെഡ്യൂൾ ആയിട്ടുണ്ട്.   മെയ് മാസം 21 ന് ശേഷം  ഇസ്രായിൽ വിസ അനുവദിച്ചവർക്കാണ് യാത്ര ചെയ്യാൻ കഴിയുക. മുൻപ് വിസ ലഭിച്ചിട്ടുള്ളവർ പുതുക്കേണ്ടതാണ് .

72 മണിക്കൂർ മുൻപുള്ള കോവിഡ്       ആർ ടി പി സി ആർ ടെസ്റ്റ് റിസൾട്ട്  യാത്രക്ക് അത്യാവശ്യമാണ്. നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷൺ ക്വാറൻ്റീൻ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ യാത്രക്കാർ പാലിക്കണമെന്നും മന്ത്രി അറിയിച്ചു.  വിമാന സർവ്വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് നിരവധി നിവേദനങ്ങൾ പ്രവാസികൾ നൽകിയിരുന്നതായും  മന്ത്രി പറഞ്ഞു.

Latest News