തിരുവനന്തപുരം- വിദേശത്തേക്ക് ജോലിക്ക് പോകേണ്ടവർക്ക് രണ്ടാം ഡോഡ് വാക്‌സിൻ നേരത്തെ നൽകുന്നതിന് സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഷീൽഡിന്റെ രണ്ടാമത്തെ ഡോസ് 84 ദിവസം കഴിഞ്ഞ് നൽകിയാൽ മതിയെന്നാണ് നിലവിലുള്ള രീതി. എന്നാൽ വിദേശത്തേക്ക് പോകേണ്ടവർക്ക് രണ്ടാം ഡോസ് ലഭിച്ചില്ലെങ്കിൽ പ്രയാസം നേരിടും. അത്തരക്കാർക്ക് നിലവിലുള്ള സമയക്രമം പരിഗണിക്കാതെ നേരത്തെ തന്നെ രണ്ടാം ഡോസ് വാക്‌സിൻ നൽകാനുള്ള സംവിധാനം ഒരുക്കും. കോവാക്‌സിൻ വിദേശത്ത് അംഗീകാരമില്ലാത്തതിനാൽ അത് എടുത്തവർക്ക് വിദേശത്തേക്ക് പോകാൻ പ്രയാസം നേരിടും. കോവാക്‌സിന് അംഗീകാരം ലഭിക്കാൻ ലോകാരോഗ്യസംഘടനയുമായി കേന്ദ്ര സർക്കാർ ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
VIDEO ഒമാനില്‍നിന്ന് അവിശ്വസനീയ വാര്‍ത്തകള്‍; വ്യാപക പ്രതിഷേധം; വന്‍ പോലീസ് സാന്നിധ്യം |