ന്യൂയോര്‍ക്ക്- ഓണ്‍ലൈനിലൂടെ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് വില്‍ക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മാര്‍ക്ക് വില്യംസ് എന്ന ആളാണ് ബോംബ് വില്‍ക്കാന്‍ ശ്രമിച്ചത്. വില്യംസിന് സഹോദരന്റെ ഹാംഷെയറിലെ വീട്ടിന് സമീപത്ത് വെച്ചാണ് ബോംബ് ലഭിച്ചത്. ഏറെ ചരിത്രപ്രാധാന്യമുള്ള ബോംബാണ് ഇയാള്‍ വന്‍ തുകയ്ക്ക് വില്‍ക്കാന്‍ പദ്ധതിയിട്ടത്. ഇതിനായി ഇബേയിലാണ് ഇയാള്‍ പരസ്യം നല്‍കിയത്.
പരസ്യം കണ്ട് റാല്‍ഫ് ഷെര്‍വിന്‍ എന്ന ഉദ്യോഗസ്ഥന്‍ വില്യംസിനെ ബന്ധപ്പെട്ടപ്പോഴാണ് പ്രശ്‌നം ഗുരുതരമാകുന്നത്. ഈ ബോംബ് നിര്‍വീര്യമാക്കാനാവുമോ എന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് അതെങ്ങനെ തനിക്ക് അറിയാം ജനവാസ മേഖലയില്‍ തന്നെ ബോംബ് കുഴിച്ചിട്ടിട്ടുണ്ടെന്നായിരുന്നു വില്യംസിന്റെ മറുപടി. ബോംബിന്റെ അപകടാവസ്ഥയെ കുറിച്ച് വില്യംസിനോട് പറഞ്ഞ് മനസിലാക്കാനും ഷെര്‍വിന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതൊന്നും ചെവിക്കൊള്ളാന്‍ വില്യംസ് തയ്യാറായില്ല. ഇതോടെ ഷെര്‍വിന്‍ സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു. ഇബെയില്‍ കൊടുത്തിരുന്ന മേല്‍വിലാസത്തില്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് ബോംബ് ജനവാസ മേഖലയില്‍ തന്നെയാണ് കുഴിച്ചിട്ടിരിക്കുന്നതെന്ന് സ്ഥിരീകരിക്കുന്നത്. പിന്നാലെ 50 മീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെ ഒഴിപ്പിച്ച ശേഷം ബോംബ് പുറത്തെടുത്ത് നിര്‍വീര്യമാക്കി. അഗ്‌നിരക്ഷാ സേനയുടേയും സ്‌ഫോടക വസ്തു വിദഗ്ധരുടേയും സഹായത്തോടെയാണിത്. സ്‌ഫോടക വസ്തു കൈവശം വെച്ചതിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് വില്യംസിനെ വിട്ടയക്കുകയായിരുന്നു. ഇബെയില്‍ അപകടകരമായ വസ്തുക്കള്‍ വില്‍ക്കുന്നത് അനുവദിക്കില്ലെന്ന് ഇബെ വക്താവും അറിയിച്ചു. പരസ്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ അധികൃതര്‍ക്ക് വിവരം കൈമാറിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.