Sorry, you need to enable JavaScript to visit this website.

പ്രസക്തവും ശക്തവുമായ പ്രസ്താവന; സതീശന് ആശംസ നേര്‍ന്ന് സക്കറിയ

സമീപ കാലങ്ങളില്‍ ഒരു കോണ്‍ഗ്രസ് നേതാവ് നടത്തിയ ഏറ്റവും പ്രസക്തവും ശക്തവും ആയ പ്രസ്താവനയാണ് വി.ഡി സതീശന്‍ നടത്തിയിരിക്കുന്നതെന്ന് പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ.
സതീശന് അതില്‍ ഉറച്ചു നില്‍ക്കാന്‍ കഴിയട്ടെയെന്ന് അദ്ദേഹം ഫേസ് ബുക്ക് കുറിപ്പല്‍ പ്രത്യാശ പ്രകടിപ്പിച്ചു.
എങ്കില്‍ കേരളത്തിന്റെ ഭാവിയെ സംരക്ഷിക്കുന്നതില്‍ ഭരണകൂടത്തോട് ഒപ്പം അദ്ദേഹത്തിന്റെ പങ്ക് നിര്‍ണായകമായിരിക്കും. ഒപ്പം കോണ്‍ഗ്രസ്സിന്റെ കേരളത്തിലെ ഭാവിയെ സംരക്ഷിക്കുന്നതിലും- സഖറിയ പറഞ്ഞു.

ഒരു സമുദായ സംഘടനയ്ക്കും കീഴ്‌പ്പെടാതെ നെഹ്രുവിയന്‍ സോഷ്യലിസത്തില്‍ അധിഷ്ഠിതമായ കോണ്‍ഗ്രസിന്റെ ആശയങ്ങളില്‍ ഊന്നി ഒരു തിരിച്ചു വരവിനുള്ള പ്രവര്‍ത്തനമായിരിക്കും  നടത്തുകയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയെയും ഒരു പോലെ എതിര്‍ത്തു തോല്‍പ്പിക്കുന്ന പോരാട്ടം ആവണം നമ്മള്‍ നടത്തേണ്ടതെന്നും നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.


സൗദിയില്‍ വിസിറ്റ് വിസയിലുള്ളവര്‍ക്ക് വാക്‌സിന്‍; വിശദീകരണവുമായി ആരോഗ്യമന്ത്രാലയം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം  

പാര്‍ട്ടി എന്നെ ഏല്പിച്ച ഈ ദൗത്യം ഏറ്റവും ഉത്തരവാദിത്വ ബോധത്തോടെ ഏറ്റെടുക്കുന്നു. ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞത് പോലെ പുഷ്പകിരീടം ആണെന്ന മിഥ്യാധാരണയില്‍ അല്ല ഈ പദവി ഏറ്റെടുക്കുന്നത്. എന്നെ ഇതിനായി തിരഞ്ഞെടുത്ത കോണ്‍ഗ്രസ് ഹൈക്കമാന്റിനോടും കേരളത്തിലെ മുതിര്‍ന്ന നേതാക്കന്മാരോടുമുള്ള നന്ദി ഞാന്‍ അറിയിക്കട്ടെ.

 പുതിയ തലമുറയെയും പുതിയ രാഷ്ട്രീയത്തെയും അഡ്രസ് ചെയ്യുന്ന ഒരു പ്രതിപക്ഷ പ്രവര്‍ത്തനമാണ് ഇന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.  കാലാനുസൃതമായ മാറ്റം എല്ലാ രംഗത്തും ഉണ്ടാകണം. എല്ലാ ഘടകക്ഷികളെയും ജനവിഭാഗങ്ങളെയും ഒരുമിച്ചു ചേര്‍ത്ത് ഈ പ്രവര്‍ത്തനം ശക്തമായി മുന്നോട്ടു കൊണ്ടുപോകും. അവരുടെ ആഗ്രഹത്തോടൊപ്പം നിന്നു ക്രിയാത്മകമായ ഒരു പ്രതിപക്ഷമായി നിയമസഭയിലും പുറത്തും പ്രവര്‍ത്തിക്കുമെന്ന് ഉറപ്പു നല്‍കുന്നു.

സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ആണ് കേരളത്തിന്റെ പൊതുബോധം. ആശയപരമായ പോരാട്ടത്തിലൂടെ ഈ മണ്ണില്‍ വര്‍ഗീയതയുടെ രാഷ്ട്രീയത്തെ കുഴിച്ചു മൂടുക എന്നതാവും യു.ഡി.എഫിന്റെ പ്രഥമ പരിഗണന. ഞാന്‍ എന്നും പറഞ്ഞിട്ടുള്ളത് പോലെ വര്‍ഗീയതയോടു സന്ധിയില്ലാത്ത സമരം ആണ് എന്റെ രാഷ്ട്രീയം. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയെയും ഒരു പോലെ എതിര്‍ത്തു തോല്‍പ്പിക്കുന്ന പോരാട്ടം ആവണം നമ്മള്‍ നടത്തേണ്ടത്.

ഒരു സമുദായ സംഘടനയ്ക്കും കീഴ്‌പ്പെടാതെ നെഹ്രുവിയന്‍ സോഷ്യലിസത്തില്‍ അധിഷ്ഠിതമായ കോണ്‍ഗ്രസിന്റെ ആശയങ്ങളില്‍ ഊന്നി ഒരു തിരിച്ചു വരവിനുള്ള പ്രവര്‍ത്തനമാവും നമ്മള്‍ മുന്നോട്ടു കൊണ്ടുപോവുക.  ഓരോ യു ഡി എഫ് പ്രവര്‍ത്തകനും ഈ പോരാട്ടത്തിന് തയ്യാറെടുക്കണം. ഒരു സംശയവും വേണ്ട നമ്മള്‍ ഒരു കൊടുങ്കാറ്റു പോലെ തിരിച്ചു വരും എല്ലാവരുടെയും പിന്തുണയും അനുഗ്രഹവും ഉണ്ടാവണം എന്ന് പ്രാര്‍ത്ഥിക്കുന്നു.


പാക്കിസ്ഥാനികളുമായി ഓണ്‍ലൈന്‍ ചാറ്റ്; രണ്ട് അധ്യാപികമാര്‍ അറസ്റ്റില്‍

 

Latest News