ന്യൂദൽഹി- സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച് തീരുമാനം എടുക്കാൻ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തി. പരീക്ഷ ഉപേക്ഷിക്കണമെന്ന് ദൽഹി, മഹാരാഷ്ട്ര സർക്കാറുകൾ ആവശ്യപ്പെട്ടു. എന്നാൽ ഭൂരിഭാഗം സംസ്ഥാനങ്ങളും പരീക്ഷ ഉപേക്ഷിക്കരുതെന്നും നീട്ടിവെക്കാമെന്നും നിർദ്ദേശിച്ചു. സെപ്തംബറിന് ശേഷം പരീക്ഷ നടത്താമെന്നാണ് ഈ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടത്. പരീക്ഷ ഉപേക്ഷിക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്രിയങ്ക ഗാന്ധി ഇന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ചില പരീക്ഷകൾ മാത്രമം നടത്താമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. പരീക്ഷയുടെ സമയം കുറക്കണമെന്ന നിർദ്ദേശവും ഉയർന്നു. തുടർന്നാണ് തീരുമാനമെടുക്കാൻ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തിയത്.