Sorry, you need to enable JavaScript to visit this website.

മുസ്‌ലിംകൾ അന്യായമായി  കരസ്ഥമാക്കിയതെന്തെന്ന് സർക്കാർ വിശദീകരിക്കണം- സമസ്ത

കോഴിക്കോട്- വകുപ്പുകൾ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നും അതിൽ സമസ്ത ഇടപെട്ടില്ലെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ. മുസ്ലിം സമുദായം അന്യായമായി പലതും കരസ്ഥമാക്കി എന്ന തെറ്റിദ്ധാരണജനകമായ വിഷയത്തിൽ സർക്കാർ വസ്തുത വിശദീകരിക്കുന്നത് നല്ലതായിരിക്കും. ഏതെങ്കിലും സമ്മർദ ശക്തികൾക്ക് വഴങ്ങിയാണ് ന്യൂനപക്ഷ വകുപ്പ് ആദ്യം നൽകിയവരിൽ നിന്ന് എടുത്തു മാറ്റിയത് എന്ന പ്രചാരണമാണ് വിവാദത്തിന് വഴിയൊരുക്കിയത്. 
സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്ന നിലപാടുകൾ ഒരിക്കലും സമൂഹത്തിന് ഗുണം ചെയ്യില്ല. വകുപ്പ് മറ്റാരെക്കാളും ഇച്ഛാശക്തിയോടെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രിക്ക് കഴിയുമന്നും അതിന് അദ്ദേഹം അർഹനമാണെന്നുമാണ് അഭിപ്രായം. ഇത്തരം രാഷ്ട്രീയ വിവാദങ്ങളിലേക്ക് സമസ്തയെ വലിച്ചിഴക്കേണ്ടതില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ സമസ്തയ്ക്ക് ബന്ധമില്ലെന്നും തങ്ങൾ പറഞ്ഞു. വകുപ്പ് ആര് കൈകാര്യം ചെയ്താലും എല്ലാ ന്യൂനപക്ഷവിഭാഗങ്ങൾക്കും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിന് വിരുദ്ധമായത് പ്രകടമായാൽ അപ്പോൾ സമസ്ത പ്രതികരിക്കും. സമുദായങ്ങളെ തമ്മിൽ അകറ്റാൻ കാരണമാകുന്ന സാഹചര്യങ്ങൾ ഉണ്ടാകരുതെന്നും തങ്ങൾ അഭിപ്രായപ്പെട്ടു.
 

Latest News