ന്യൂദല്‍ഹി- ദല്‍ഹിയില്‍ നിന്നുള്ള 100 ഡോക്ടര്‍മാരുള്‍പ്പടെ 420 ഡോക്ടര്‍മാര്‍ കോവിഡ് രണ്ടാം തരംഗത്തില്‍ രണപ്പെട്ടുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. രാജ്യത്ത് രണ്ടാം കോവിഡ് തരംഗം അതിരൂക്ഷമായി ആണ് ബാധിച്ചത്. രോഗബാധ മൂലം നിരവധി പേര്‍ മരണപ്പെടുകയും ചെയ്തു. രണ്ടാം കോവിഡ് തരംഗം ദല്‍ഹി നഗരത്തെ അതിരൂക്ഷമായി ബാധിച്ചിരുന്നു. ഏപ്രിലിന് ശേഷം ദല്‍ഹിയില്‍ കോവിഡ് രോഗബാധയില്‍ വന്‍തോതില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ദല്‍ഹിയില്‍ 100 ഡോക്ടര്‍മാര്‍ മരണപ്പെട്ടപ്പോള്‍ ബിഹാറില്‍ മരണപ്പെട്ടത് 96 ഡോക്ടര്‍മാരാണ്. ഉത്തര്‍പ്രദേശില്‍ 41 ഡോക്ടര്‍മാരാണ് മരണപ്പെട്ടത്.രാജ്യത്ത് 24 മണിക്കൂറിനിടെ 2,57,299 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 3,57,630 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. 4194 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. ഇത് വരെ രാജ്യത്ത് 2.62 കോടി പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.