ശ്രീനഗര്‍- കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ ജയ്‌ഷെ മുഹമ്മദ് തീവ്രവാദി നൂര്‍ ടാന്‍ട്രൈ എന്ന നൂര്‍ മുഹമ്മദിനെ വധിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പുല്‍വാമയിലെ സംബൂര പ്രദേശത്ത് നൂര്‍ മുഹമ്മദ് ഒളിച്ചിരിക്കുകയാണെന്ന വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
നൂര്‍ മുഹമ്മദ് വെടിയുതിര്‍ത്തതോടെ സൈനികര്‍ പ്രത്യാക്രമണം നടത്തുകയായിരുന്നു. ആയുധങ്ങള്‍ കണ്ടെത്തിയതായും സൈനിക വൃത്തങ്ങള്‍ പറഞ്ഞു. 47 കാരനായ നൂര്‍ മുഹമ്മദ് ടാന്‍ട്രൈ ജെയ്‌ഷെ മുഹമ്മദിന്റെ ഡിവിഷനല്‍ കമാന്‍ഡറായിരുന്നു. തിഹാര്‍ ജയിലിലടച്ചിരുന്ന ഇയാള്‍ പരോളിലിറങ്ങിയ ശേഷം വീണ്ടും ആക്രമണം സംഘടപ്പിക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.