ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ കോവിഡ് കര്‍ഫ്യൂ ലംഘിച്ചതിന് പോലീസ് പിടിച്ചുകൊണ്ടു പോയി കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. 17കാരന്‍ വെള്ളിയാഴ്ചയാണ് മരിച്ചത്. ഉന്നാവിലെ ബങ്കര്‍മാവുവിലെ തന്റെ വീട്ടിനു മുന്നില്‍ പച്ചക്കറി വില്‍പ്പന നടത്തുന്നതിനിടെയാണ് കൗമാരക്കാരനെ കര്‍ഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചത്. സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നേരത്തെ തന്നെ സംഭവിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ പ്രതിഷേധവുമായി പോലീസ് സ്റ്റേഷനിലെത്തി. ലഖ്‌നൗവിലും പ്രതിഷേധമുണ്ടായി.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് രണ്ടു പോലീസുദ്യോഗസ്ഥരേയും ഒരു ഹോം ഗാര്‍ഡിനേയും സസ്‌പെന്‍ഡ് ചെയ്തത്. സംഭവം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.