ന്യൂദൽഹി - നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കു ശേഷം സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ ഹൈക്കമാന്റ് നിശ്ചയിച്ചു. സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ മല്ലികാർജുൻ ഖാർഗെ ടെലിഫോൺ വഴി തീരുമാനം അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് നേതൃമാറ്റത്തിനുള്ള മുറവിളി കോൺഗ്രസിൽ ശക്തമായിരുന്നു.
മുതിർന്ന നേതാക്കളുടെ സമ്മർദ്ദത്തെ അതിജീവിച്ചാണ് ഹൈക്കമാന്റിന്റെ തീരുമാനം. നേതൃമാറ്റം വേണമെന്ന ഘടകകക്ഷികളുടെ ആവശ്യത്തേയും ഹൈക്കമാന്റ് പരിഗണിച്ചു. രാഹുൽ ഗാന്ധിയുടെ പിന്തുണയും വി.ഡി. സതീശന് അനുകൂലമായിരുന്നു.