കോഴിക്കോട്- പാണക്കാട്ട് ചേര്‍ന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന്റെ തീരുമാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെ പ്രശംസിച്ചും പോസ്റ്റ് ലൈക്ക് ചെയ്തും പങ്കുവെച്ചും അണികള്‍.
ആദ്യമായാണ് ഒരു യോഗ തീരുമാനം സോഷ്യല്‍ മീഡിയയിലൂടെ ലീഗിന്റെ ജനറല്‍ സെക്രട്ടറി അറിയിക്കുന്നതെന്നും ഇത്തരം സുതാര്യതകളാണ് അണികള്‍ പ്രതീക്ഷിക്കുന്നതെന്നും കമന്റുകളില്‍ പറയുന്നു. യോഗത്തിനുശേഷം പ്രധാന തീരുമാനങ്ങള്‍ വാർത്താ ലേഖകരെ അറിയിച്ചിരുന്നതും അദ്ദേഹം തന്നെ ആയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍സള്‍ട്ട് ചെയ്തത് സമുദായത്തെ-കുഞ്ഞാലിക്കുട്ടി |
പശുക്കളെ കശാപ്പ് ചെയ്ത മൂന്ന് പേര്‍ അറസ്റ്റില്‍, അഞ്ച്‌പേര്‍ക്കായി തിരച്ചില്‍ |
പി.എം.എ സലാമിന്റെ ഫേസ് ബുക്ക് പോസ്റ്റ്
ബഹു. ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ഇന്നു വൈകുന്നേരം പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി
യോഗത്തിന്റെ തീരുമാനങ്ങള്‍.
1.പാര്‍ട്ടിയെകുറിച്ച് മാധ്യമങ്ങളിലും
സാമൂഹ്യമാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തതും തെറ്റിദ്ധാരണാജനകവുമാണ്.
2.പുനസംഘടനയോ നേതൃമാറ്റമോ ഇപ്പോള്‍ പാര്‍ട്ടി അജണ്ടയിലില്ല .
പുതിയ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായി താഴെ തലം മുതല്‍
ജനാധിപത്യ സംവിധാനത്തിലൂടെ ഓരോ ഘടകങ്ങളിലും പുതിയ കമ്മിറ്റികള്‍ നിലവില്‍ വരും.
3.സംസ്ഥാന ഭാരവാഹികളുടെ യോഗം ജൂണ്‍ ആദ്യവാരം വിളിച്ചുചേര്‍ക്കും. ശേഷം കഴിയുന്നത്ര വേഗം പ്രവര്‍ത്തക സമിതി യോഗവും ചേരും. തിരഞ്ഞെടുപ്പു ഫലങ്ങള്‍ ഈ യോഗങ്ങളില്‍ വിശദമായി ചര്‍ച്ച ചെയ്യും . സംഘടനാ ദൗര്‍ബല്യങ്ങളും മുന്നണി സംവിധാനത്തിലെ പോരായ്മകളും വിശദമായ ചര്‍ച്ചക്ക്
വിധേയമാക്കും. പ്രവര്‍ത്തനത്തിലെ
പോരായ്മകളും പാളിച്ചകളും വിലയിരുത്തി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും.
4.പ്രവര്‍ത്തകസമിതി യോഗത്തിലെ തീരുമാനത്തിനനുസൃതമായി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിക്കും.
5. ഉത്തരവാദപ്പെട്ട നേതാക്കളും പ്രവര്‍ത്തകരും സാമൂഹമാധ്യമങ്ങളിലൂടെ പാര്‍ട്ടിക്ക്
അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടാല്‍
ശക്തമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കും.
6. വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് പാര്‍ട്ടി ഗൗരവമായി കാണും.
യോഗം പാസാക്കിയ പ്രമേയങ്ങള്‍
1. സെന്‍ട്രല്‍ യു.പിയില്‍ നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ബാരാബംഗി മസ്ജിദ് ജില്ലാ ഭരണകൂടത്തിന്റെ ഒത്താശയോടെ പൊളിച്ചു നീക്കിയ നടപടിയെ യോഗം ശക്തമായി അപലപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന
നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു
2. ഹരിയാനയില്‍ നടന്ന ആള്‍ക്കൂട്ടകൊലപാതകം നീതീകരിക്കാനാവാത്തതാണ്. മരുന്നു വാങ്ങി വീട്ടിലേക്കു പോകുന്ന യുവാവിനെ യാതൊരു പ്രകോപനവുമില്ലാതെ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് അടിച്ച് കൊല്ലുകയായിരുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍കൊണ്ടുവരാനും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാനുമുളള
കുടുംബത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടി സഹായിക്കും.
3. ഫലസ്തീനിലെ ഇസ്രാഈല്‍ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ അടിയന്തിരമായി ഇടപെടണമെന്നും ഇതിന്നായി കേന്ദ്രസര്‍ക്കാര്‍ മുന്‍കയെടുക്കണമെന്നും
യോഗം ആവശ്യപ്പെട്ടു.
4. കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ
വകുപ്പ് ഒരു മന്ത്രിക്ക് നല്‍കിയ ശേഷം
തിരിച്ചെടുത്തതും ഒരു പ്രത്യേക സമൃദായം ആ വകുപ്പ് കൈകാര്യം ചെയ്യാന്‍ പാടില്ലെന്ന നിലപാട് സ്വീകരിച്ചതും സമുദായത്തെ അപമാനിക്കലാണെന്ന് യോഗം വിലയിരുത്തി.