ജറൂസലം- മസ്ജിദുല്‍ അഖ്‌സ കോമ്പൗണ്ടില്‍ ഫലസ്തീനികളും ഇസ്രായില്‍ പോലീസും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. അല്‍ അഖ്‌സ കോമ്പൗണ്ടില്‍നിന്ന് കല്ലെറിഞ്ഞതാണ് പോലീസ് നടപടിക്ക് കാരണമായതെന്ന് ഇസ്രായില്‍ പോലീസ് വക്താവ് മിക്കി റോസന്‍ഫെല്‍ഡ് പറഞ്ഞു. ജറൂസലമിലെ ഓള്‍ഡ് സിറ്റിയില്‍ സംഘര്‍ഷം തുടരുകയാണ്. ഫലസ്തീനികള്‍ക്കുനേരെ പോലീസ് റബര്‍ ബുള്ളറ്റുകളും സ്റ്റണ്‍ ഗ്രനേഡുകളും പ്രയോഗിച്ചു.
രണ്ടാഴ്ച മുമ്പ് അല്‍ അഖ്‌സയില്‍ നടന്ന പോലീസ് അതിക്രമത്തിനു തുടര്‍ച്ചയായാണ് ഹമാസും ഇസ്രായില്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.
ഗാസയില്‍വന്‍തോതില്‍ മിസൈല്‍ വര്‍ഷം നടത്തിയ ഇസ്രായില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വെടിനിര്‍ത്തലിനു തയാറായത്.