ന്യൂദല്‍ഹി- രാജ്യത്ത് 2.59 ലക്ഷം പുതിയ കോവിഡ് കേസുകളും 4209 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ അഞ്ചാം ദിവസവും കോവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തില്‍ താഴെ ആയത് ആശ്വാസം നല്‍കുമ്പോഴും പ്രതദിന മരണ നിരക്ക് വീണ്ടും കൂടിയിരിക്കയാണ്.
രാജ്യത്ത് മൊത്തം കേസുകള്‍ 2,60,31,991 ആയി വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മരണ സംഖ്യ 2,91,331 ആയാണ് ഉയര്‍ന്നത്.
ആക്ടീവ് കേസുകള്‍ 30,27,925 ആയി കുറഞ്ഞിട്ടുണ്ട്. മൊത്തം രോഗ ബാധയുടെ 11.63 ശതമാനമാണ് നിലവില്‍ ആക്ടീവ് കേസുകള്‍. ദേശീയ രോഗമുക്തി നിരക്ക് 87.25 ശതമാനമായി വര്‍ധിക്കുകയും ചെയ്തു.