മനാമ- ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ബഹ്‌റൈനില്‍ പത്ത് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവയാണ് മറ്റു രാജ്യങ്ങള്‍. ആറു വയസ്സിന് മുകളില്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന് കൊറോണ വൈറസ് നിയന്ത്രണ നടപടികള്‍ തീരുമാനിക്കുന്ന ദേശീയ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു.
ഈ രാജ്യങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ 48 മണിക്കൂറിനിടെ എടുത്തതും ക്യൂആര്‍ കോഡുള്ളതുമായ നെഗറ്റീവ് പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ബഹ്‌റൈനില്‍ എത്തിയ ഉടന്‍ വീണ്ടും പി.സി.ആര്‍ ടെസ്റ്റ് നടത്തണം. അഞ്ച് ദിവസത്തിലേറെ തങ്ങുന്നവര്‍ അഞ്ചാംദിവസവും പത്ത് ദിവസത്തിലേറെ തങ്ങുന്നവര്‍ പത്താം ദിവസവും പുതിയ ടെസ്റ്റ് നടത്തണം.