ന്യൂദൽഹി- കേരള നിയമസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റം. വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കും. കെ.സുധാകരൻ എം.പിയെ കെ.പി.സി.സി അധ്യക്ഷനും പി.ടി തോമസിനെ യു.ഡി.എഫ് കൺവീനറായും പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് കോൺഗ്രസ് എം.എൽ.എമാരുമായി ഹൈക്കമാന്റ് പ്രതിനിധികളായ മല്ലികാർജുൻ ഖാർഗെ, വി.വൈത്തിലംഗം എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു. യുവ എം.എൽ.എമാർ വി.ഡി സതീശനെ പിന്തുണച്ചതോടെയാണ് രമേശ് ചെന്നിത്തലക്ക് തിരിച്ചടിയായത്.