Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; മരണവും കുറഞ്ഞു

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 2,76,110 പുതിയ കോവിഡ് രോഗബാധയും 3,874 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം രോഗ ബാധ 25,772,440 ആയും മരണസംഖ്യ 2,87,122 ആയും വര്‍ധിച്ചു.
ബുധനാഴ്ച രാജ്യത്തെ ഏറ്റവും കൂടിയ പ്രതിദിന മരണമാണ് സ്ഥിരീകരിച്ചിരുന്നത്- 4529.
വിവിധ സംസ്ഥാനങ്ങളിലായി 3,69,077 പേരാണ് കഴിഞ്ഞ ദിവസം രോഗം ഭേദമായി ആശുപത്രികള്‍ വിട്ടു. ഇതോടെ മൊത്തം രോഗമുക്തി 2,23,55,440 ആയി.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ മൂന്ന് ലക്ഷത്തിനു മുകളിലെത്തിയിരുന്ന കേസുകള്‍ ക്രമേണ കുറഞ്ഞുവരികയാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകകള്‍ വ്യക്തമാക്കുന്നു.

 

Latest News