കണ്ണൂര്‍- സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച കണ്ണൂരിലെ ബീഡി തൊഴിലാളി ജനാര്ദ്ദനന് തീരുമാനം മാറ്റി. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ജനാര്ദ്ദനന് മാധ്യമങ്ങളോട് പറഞ്ഞു. 'ഞാന്‍ പോകാതിരുന്നാല്‍ മുഖ്യമന്ത്രി ചെറുതായി പോകും'; സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ബീഡി തൊഴിലാളി ജനാര്ദ്ദനന്. കോവിഡ് വ്യാപനം കാരണം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ജനാര്ദ്ദനന് ഇന്നലെ പറഞ്ഞിരുന്നു. 'മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക പരിഗണനയാണ് എനിക്ക് തന്നത്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്ന് വിളിച്ച് പോകാന്‍ തയ്യാറായാല്‍ മാത്രം മതി, അവിടെ എത്തിക്കാന്‍ എല്ലാ സൗകര്യവും ചെയ്യാമെന്ന് പറഞ്ഞു. എനിക്ക് വിഷമമുണ്ടെങ്കില്‍ നിര്‍ബന്ധിക്കേണ്ട, കണ്ണൂരില്‍ വരുമ്പോള്‍ എന്നെ കാണാന്‍ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നാണ് അറിഞ്ഞത്. അത് ഞാന്‍ വല്യ ആളും മുഖ്യമന്ത്രി ചെറുതായിപ്പോകുന്ന അവസ്ഥയുമാകുമോ എന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഞാന്‍ അങ്ങോട്ടുപോകാന്‍ തീരുമാനിച്ചത്.' ജനാര്ദ്ദനന് പറഞ്ഞു.
ജീവിതത്തിലെ ആകെയുണ്ടായിരുന്ന സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കിയ കണ്ണൂരിലെ ബീഡി തൊഴിലാളി ചാലാടന് ജനാര്‍ദ്ദനനും കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നു. ബാങ്ക് അക്കൌണ്ടിലുണ്ടായിരുന്ന രണ്ടു ലക്ഷം രൂപയാണ് ജനാര്ദ്ദനന് വാക്സിന് ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കിയത്. കോവിഡ് കാരണം സത്യപ്രതിജ്ഞാ ചടങ്ങിന് പോകുന്നില്ലെന്ന് അറിയിച്ചിരുന്ന ജനാര്ദ്ദനന് എന്നു തീരുമാനം മാറ്റിയിട്ടുണ്ട്. താന്‍ പോകാതിരുന്നാല്‍ മുഖ്യമന്ത്രി ചെറുതാകുമെന്നും, അതു പാടില്ലെന്നും ജനാര്ദ്ദനന് പറഞ്ഞു. സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണം ലഭിച്ചപ്പോള്‍ സന്തോഷം കൊണ്ട് ആകാശത്തിലാണോ ഭൂമിയിലാണോ എന്ന് അറിയാതായെന്ന് കണ്ണൂരിലെ ബീഡി തൊഴിലാളി ചാലാടന് ജനാര്ദ്ദനന് പറഞ്ഞത്. എന്നാല്‍ കോവിഡും കാലാവസ്ഥയും പരിഗണിച്ച് ചടങ്ങില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. തന്റെ സമ്പാദ്യം മുഴുവന്‍ വാക്സിന് ചാലഞ്ചിനായി സംഭാവന നല്‍കിയാണ് ജനാര്ദ്ദനന് നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണം ലഭിച്ച ചുരുക്കം ചിലരില്‍ ഒരാളാണ് കണ്ണൂര്‍ സ്വദേശി ചാലാടന് ജനാര്ദ്ദനന്.
ആകെയുള്ള സമ്പാദ്യമായ രണ്ടുലക്ഷം രൂപ വാക്സിന് ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയാണ് ബീഡി തൊഴിലാളിയായ ജനാര്ദ്ദനന് ശ്രദ്ധേയനായത്. നിരവധി പേരാണ് ജനാര്ദ്ദനന് അഭിനന്ദനവുമായി രംഗത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പരാമര്‍ശിക്കുകയും ചെയ്തിരുന്നു.
കണ്ണൂരിലെ കേരള ബാങ്ക് ജീവനക്കാരന് ആയിരുന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബീഡി തൊഴിലാളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നല്കിയ കാര്യം അറിയിച്ചത്. അതിനു ശേഷം നടന്ന അന്വേഷണത്തിലാണ് ജനാര്‍ദ്ദനനാണ് ആ സംഭവാവന നല്കിയ മനുഷ്യനെന്ന് വെളിപ്പെട്ടത്.