ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 2,67,334 പുതിയ കോവിഡ് കേസുകളും 4529 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടിയ പ്രതിദിന മരണസംഖ്യയാണിത്. ഇതോടെ കോവിഡ് മരണം 2,83,248 ആയി വര്‍ധിച്ചു.
വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ ദിവസം 3,89,851 പേര്‍ രോഗം ഭേദമായി ആശുപത്രികള്‍ വിട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മൊത്തം രോഗ ബാധ-2,54,96,330
മൊത്തം രോഗമുക്തി-2,19,86,363
ആക്ടീവ് കേസുകള്‍-32,26,719
വാക്‌സിനേഷന്‍ ഇതുവരെ- 18,58,09,302