മനില- ഫിലിപ്പീന്‍സില്‍ ക്രിസ്മസ് പ്രാര്‍ഥനക്കു പോകുകയായിരുന്നവര്‍ സഞ്ചരിച്ച മിനി ബസ് വലിയ ബസുമായി കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. തലസ്ഥാനമായ മനിലയില്‍നിന്ന് 200 കി.മീ അകലെ അഗൂവിലാണ് അപകടം. മിനി ബസിലുണ്ടായിരുന്ന 20 പേരാണ് മരിച്ചതെന്ന് അഗൂ പോലീസ് അറിയിച്ചു. മിനി ബസിലുണ്ടായിരുന്ന ഒമ്പത് പേര്‍ക്കും വലിയ ബസിലെ 15 യാത്രക്കാര്‍ക്കും പരിക്കുണ്ട്.
മനാവോഗിലെ പ്രശസ്തമായ കത്തോലിക്കാ ചര്‍ച്ചിലേക്ക് പോകുകയായിരുന്നു ഇവരെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വനേസ്സ അബുബോ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.